മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ശൈലി കൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് മോളി കണ്ണമാലി. ഹോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഇപ്പോഴിതാ തനിക്കു ലഭിച്ച സഹായത്തെക്കുറിച്ച് പറയുകയാണ് മോളി കണ്ണമാലി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ആ സമയത്ത് ഇഷ്ടം പോലെ വര്‍ക്ക് ഉണ്ടായിരുന്നു എനിക്ക്. പറന്ന് നില്‍ക്കുകയാണ് ആ സമയത്ത്. പെട്ടന്ന് നെഞ്ചിന് വേദന പോലെ തോന്നി. നമ്മളീ ഓട്ടം തന്നെ അല്ലേ. ഗ്യാസ് കയറിയിട്ടുണ്ടാവും എന്ന് കരുതി. രാത്രി നെഞ്ച് വേദന വീണു. അപ്പോള്‍ തന്നെ വണ്ടി വിളിച്ച് കൊണ്ട് പോയി. അറ്റാക്ക് ആയിരുന്നു. 28 ദിവസം ഐസിയുവില്‍ കിടന്നു. അപ്പോഴേക്കും കടങ്ങളായി. മമ്മൂട്ടി സര്‍ പറഞ്ഞു ഓപ്പറേഷന്‍ ചെയ്യാമെന്ന്. ഓപ്പറേഷന്‍ ചെയ്താല്‍ കിടക്കാനുള്ള മുറി വേറെ എടുക്കണം. അതിനുള്ള കപ്പാസിറ്റി എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വീട്ടില്‍ ഒമ്പത് പേരാണ്. അഞ്ച് പേരക്കുട്ടികളും രണ്ട് മക്കളും രണ്ട് മരുമക്കളും. നാട്ടുകാരുടെ സഹായം കൊണ്ട് ഓപ്പറേഷന്‍ ചെയ്യാതെ ചികിത്സ നടത്തി. ആക്ടീവ് ആയി വന്നപ്പോള്‍ കായംകുളത്ത് സ്റ്റേജ് ഷോയ്ക്ക് പോയി. അതിനിടെ രണ്ടാമത്തെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു, ഞാന്‍ മരിച്ചെന്ന്.
അന്നും 28 ദിവസത്തോളം ഐസിയുവില്‍ കിടന്നു. മമ്മൂക്ക എനിക്കൊരു 50000 രൂപ ആന്റോ ജോസഫ് വഴി കൊണ്ടു തന്നു. അദ്ദേഹമല്ല വീട് വെച്ച് തന്നത്. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. എനിക്ക് വീട് വെച്ച് തന്നത് കെവി തോമസ് സാറാണ്. പ്രളയത്തില്‍ പോയതാണ് എന്റെ മൂത്ത മകന്റെ വീട്. ഇന്നും എന്റെ കുഞ്ഞ് കിടക്കുന്നത് കണ്ടാല്‍ കണ്ണീര്‍ വരും. വെള്ളത്തിലാണ് കിടക്കുന്നത്. മാധ്യമങ്ങള്‍ക്ക് എന്താണ് പറയാന്‍ പറ്റാത്തത്. നൂറ് കുടത്തിന്റെ വാ കെട്ടിയാലും ഒരു മനുഷ്യന്റെ വാ കെട്ടാന്‍ സാധിക്കില്ല. മമ്മൂട്ടി അല്ലാതെ സുരാജ് വെഞ്ഞാറമൂടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സംഘടനകളുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ല.’
Post Your Comments