സ്വാസിക എന്ന അഭിനേത്രിയുടെ കരിയറില്‍ തീര്‍ച്ചയായും അടയാളപ്പെടുത്തപ്പെടുന്ന സിനിമയായിരിയ്ക്കും സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം. ചതുരം സിനിമ സ്വാസിക എന്ന അഭിനേത്രിക്ക് ഒരു പുതിയ ചുവടുവെപ്പ് തന്നെയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഓൺലൈൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം ഒരുമിച്ചഭിനയിച്ചതിനെ കുറിച്ചും സ്വാസിക മനസ് തുറക്കുന്നുണ്ട്.
മോഹൻലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിലാണ് സ്വാസിക ഒരുമിച്ചഭിനയിച്ചത്. മോഹൻലാൽ കുറിച്ച ഗ്ലാസ്സിൽ മാംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞെന്നും അത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും സ്വാസിക പറഞ്ഞു. എത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും സീൻ എടുത്ത് കഴിഞ്ഞേ അദ്ദേഹം വേറെ എന്തും ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു. ചതുരത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും എടുത്ത തയ്യാറെടുപ്പുകൾ കുറിച്ചും സ്വാസിക മനസ് തുറന്നു.
‘ചതുരം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിച്ചു എന്നതാണ്. എന്താണോ സംവിധായകന് പറയുന്നത് അത് വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന് ചേട്ടനും എല്ലാം സംവിധായകന് കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും. ഒരു ക്ലിസ്റ്റര്‍ ക്ലിയര്‍ കാര്യങ്ങളോടെയാണ് ആ രംഗത്തേക്ക് കടക്കുന്നത്. ഇന്റിമേറ്റ് രംഗം ആയാലും മറ്റേതൊരു രംഗം ആയാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു സീന്‍ നന്നായി വന്നാലും മോശമായി വന്നാലും അത് ആ സംവിധായകന്റെ കാഴ്ചപാട് ആണ്’, സ്വാസിക പറയുന്നു.
Post Your Comments