ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മിസ് വേൾഡായത് തട്ടിപ്പിലൂടെയാണെന്ന് സഹമത്സരാർത്ഥി. പ്രിയങ്കയ്ക്കൊപ്പം മിസ് വേൾഡ് പേജന്റിൽ മത്സരിച്ച ലെയ്ലാനി മക്കോണി എന്ന യുവതിയാണ് മത്സരത്തിൽ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. കരീബിയൻ രാജ്യമായ ബാർബഡോസിനെ പ്രതിനിധീകരിച്ചാണ് അന്ന് ലെയ്ലാനി മത്സരിച്ചത്.
പ്രിയങ്കയോട് വിധികർത്താക്കൾക്ക് പ്രത്യേക ചായ്വ് ഉണ്ടായിരുന്നതായും മറ്റ് മത്സരാർത്ഥികൾക്ക് ലഭിക്കാത്ത സൗകര്യങ്ങൾ പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നതായും അവർ ആരോപിച്ചു. മത്സരത്തിൽ ധരിക്കാനായി മികച്ച ഗൗണാണ് സംഘാടകർ നൽകിയതെന്നും പ്രിയങ്കയ്ക്ക് മാത്രം ഭക്ഷണം മുറിയിലെത്തിച്ച് നൽകിയെന്നും ലെയ്താനി പറയുന്നു.
Read Also:- രണ്‍ബീര്‍ കപൂര്‍ ചിത്രം ‘ബ്രഹ്മാസ്ത്ര’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു
ബ്രിട്ടീഷ് രാജകുടുംബാംഗം മേഗൻ മെക്കലിന്റെ സുഹൃത്തായതും മത്സരത്തിൽ ഗുണം ചെയ്തുവെന്നും അവർ ആരോപിക്കുന്നു. ലോക സുന്ദരിയാകാനുള്ള ആകർഷതയൊന്നും പ്രിയങ്കയ്ക്കില്ലെന്നാണ് അവരുടെ വാദം. തുടർച്ചയായി രണ്ട് വർഷം ഇന്ത്യയ്ക്ക് ലോകസുന്ദരി പട്ടം ലഭിച്ചത് പേജന്റിന്റെ സ്പോൺസർമാരിലൊരാൾ ഇന്ത്യയിൽ നിന്നായത് കൊണ്ടാണെന്നും ലെയ്താനി പറഞ്ഞു.
Post Your Comments