സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംവിധായകനും സുഹൃത്തും പിടിയില്‍. ബൈനറി എന്ന സിനിമയുടെ സംവിധായകന് കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്ഫാത്തില് ഷംനാദ് (33) എന്നിവരാണ് അറസ്റ്റിലായത്.
read also: ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ കല്യാണം കഴിക്കും; നടിയുടെ വാക്കുകൾ വിവാദത്തിൽ
കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മൈസൂര്‍ ബംഗളുരു എന്നിവിടങ്ങളില്‍ താമസിപ്പിച്ച ഇവർ കര്‍ണാടകയിലെ മടിവാളയില്‍ വച്ചാണ് പിടിയിലായത്. കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങുന്നത്.
Post Your Comments