അവതാരകയും അഭിനേത്രിയും ബോഡി ബില്‍ഡറുമായി തിളങ്ങിയ താരമാണ് ശ്രീയ അയ്യര്‍. ഒരു സങ്കടവാർത്തയാണ് ശ്രീയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും നോർത്ത് ഇന്ത്യയിൽ പോയി വരുമ്പോൾ മഹാരാഷ്ട ബോർഡറിൽ വെച്ച് അച്ഛൻ മരണപ്പെട്ടുവെന്ന് താരം കണ്ണീരോടെ പറയുന്നു. മഹാരാഷ്ടയിൽ ഉള്ള വ്യക്തികൾ ആരേലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ സഹായിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്.
‘ആരെങ്കിലും മഹാരാഷ്ട്രയിൽ ഉണ്ടെങ്കിൽ എനിക്ക് ഒന്ന് മെസ്സേജ് അയക്കണം. എന്റെ അച്ഛനും അമ്മയും അവിടെ പെട്ട് പോയിരിക്കുകയാണ്. അവരെ എനിക്ക് എങ്ങനേലും നാട്ടിൽ എത്തിക്കണം. അച്ഛൻ ട്രെയിനിൽ വെച്ച് മരണപ്പെട്ടു. കൂടെ അമ്മയും രണ്ട് പേരും ഉണ്ടെങ്കിലും അവർക്ക് ഭാഷാ പ്രശ്നമുണ്ട്. സ്വന്തം അച്ഛന്റെ മരണത്തിന് ശേഷം ഇങ്ങനെ ഒരു കാര്യം അഭ്യർത്ഥിക്കുമ്പോൾ ആരേലും സഹായിക്കണം. അത്തരം ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ’, ശ്രീയ പറയുന്നു.
Post Your Comments