ചെന്നൈ: ഒരു പൗരനെന്ന നിലയിൽ ശരിയും തെറ്റും എന്താണെന്ന് തനിക്കറിയാമെന്നും തന്റെ സിനിമകളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്നും വ്യക്തമാക്കി നടൻ പ്രകാശ് രാജ്. ‘മുഖ്ബീർ’ എന്ന തന്റെ പുതിയ വെബ് സീരിസിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും പ്രകാശ് രാജ് സമീപകാലത്തെ സിനിമകളിൽ ഹിന്ദുത്വ അജണ്ടകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുളള ചർച്ചകൾ നടക്കുന്നുണ്ടെന്നും, സിനിമ തെരഞ്ഞെടുക്കുമ്പോൾ ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കാറുണ്ടോ എന്നുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ശരിയാണ് ഞാനും ഇത് കാണാറുണ്ട്. ഒരു പൗരനെന്ന നിലയിൽ ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം, അത്തരം അസംബന്ധങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല, മുഖ്ബിർ അത്തരത്തിലുള്ള ഒന്നല്ല. നിങ്ങൾ കാണാത്ത, കേൾക്കാത്ത, ഒരിക്കലും ആഘോഷിക്കപ്പെടാത്ത ഒരു ചാരന്റെ കഥയാണ് മുഖ്ബീർ,’ പ്രകാശ് രാജ് പറഞ്ഞു.
‘നിലവിൽ ഒരു പൗരൻ എങ്ങനെ അയാളുടെ ദേശസ്‌നേഹം പ്രകടിപ്പിക്കണമെന്നത് മറ്റു ചിലരാണ് തീരുമാനിക്കുന്നത്. അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാൻ നിങ്ങളാരാണ്? ‘രാജ്യത്തോടുള്ള സ്‌നേഹമെന്താണ്? രാജ്യത്തോടുള്ള സ്‌നേഹം എങ്ങനെയാണ് ഒരാൾ പ്രകടിപ്പിക്കുന്നത്? എന്റെ അഭിപ്രായത്തിൽ ഒരു കർഷകൻ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്,’ പ്രകാശ് രാജ് വ്യക്തമാക്കി.
‘കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍’ 1744 വൈറ്റ് ആള്‍ട്ടോ റിലീസ് മാറ്റി
ഇക്കാലത്ത് ദേശീയതയെ ദുർവ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണെന്നും ഓരോരുത്തർക്കും അവരവരുടെ രാജ്യത്തോടുള്ള സ്‌നേഹം അവർ ആഗ്രഹിക്കുന്ന രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Post Your Comments