GeneralLatest NewsNEWS

57 കാരന്റെ വധു 25 കാരി: നടൻ ബബ്ലൂ പൃഥ്വിരാജിന്റെ വിവാഹവാർത്ത വൈറൽ

വിവാഹമോചിതനാണ് ഞാന്‍

തെന്നിന്ത്യന്‍ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തില്‍ വാസവദത്ത , ബെസ്റ്റ് ഫ്രണ്ടസ്, ഓ ലൈല ഓ എന്ന ചിത്രങ്ങളില്‍ വേഷമിട്ട നടന്റെ നടന്റെ വിവാഹവാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. 57 കാരനായ നടൻ 25 കാരിയുമായി പ്രണയത്തിലായതാണ് ചർച്ചകൾക്ക് കാരണം.

25 കാരിയായ ശീതള്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താനെന്ന് നടന്‍ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

.’വിവാഹമോചിതനാണ് ഞാന്‍. എനിക്ക് പ്രായം കൂടുതലാണെന്ന് ശീതളിന് അറിയാം. അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അതില്‍ എതിര്‍പ്പില്ല. എനിക്ക് അന്‍പത്തിയേഴ് വയസ്സായെന്ന ബോധ്യമുണ്ട്. മറ്റുളളവരുടെ വിമര്‍ശനങ്ങളെ എന്തിന് ഭയക്കണം’- പൃഥ്വിരാജ് ചോദിക്കുന്നു.

അവള്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെ ശീതളിനൊപ്പമുളള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. 1994 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്

shortlink

Post Your Comments


Back to top button