ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. രണ്ട് ദിവസം മുമ്പ് പ്രദർശനത്തിനു എത്തിയ ഈ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ്. തിയറ്ററുകളിൽ ചിരിപടർത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ബേസിൽ പങ്കുവച്ചൊരു വീഡിയോ ചർച്ചയാകുന്നു.
തിയറ്ററിൽ ‘ജയ ജയ ജയ ജയ ഹേ’കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസിൽ പങ്കുവച്ചത്. ദർശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സ്ക്രീനിൽ കരയുമ്പോൾ കൂടെ കരയുകയാണ് പീലി എന്ന കുട്ടി. നടനും എഴുത്തുകാരനുമായ ആര്യൻ ഗിരിജാവല്ലഭന്റെ മകളാണ് പീലി.
‘ഒരു സുഹൃത്തു വാട്സാപ്പ് ചെയ്ത വീഡിയോ ആണ് . The pure magic of cinema. ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ? പറയാൻ വാക്കുകൾ കിട്ടുന്നില്ല’, എന്നായിരുന്നു വീഡിയോ പങ്കുവച്ച് ബേസിൽ കുറിച്ചത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഈ വീഡിയോയ്ക്ക് ദർശന കമന്റും ചെയ്തിട്ടുണ്ട്.
Post Your Comments