CinemaLatest NewsNEWS

എന്തൊരു സിനിമ, എന്തൊരു പ്രകടനം! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സഹോദരാ: ‘കാന്താര’യെ പ്രശംസിച്ച് ജയസൂര്യ

കന്നഡ ചിത്രം ‘കാന്താര’യെ പ്രശംസിച്ച് നടൻ ജയസൂര്യ. ചിത്രത്തെ വാനോളം പ്രശംസിക്കുകയും കാന്താര ടീമിനെ അഭിനന്ദിക്കാനും താരം മറന്നില്ല. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് താരം ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. ആദ്യ ദിനം മുതൽ ശ്രദ്ധനേടിയ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിലെത്തി ച്ചത്. ‘എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!! എന്തൊരു വിഷയം!!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സഹോദരാ(റിഷഭ് ഷെട്ടി). മുഴുവൻ കന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’, എന്നാണ് ജയസൂര്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ നിർമ്മിച്ചത് ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂറാണ്. ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also:- ‘സ്ഫടികം’ റീമാസ്റ്ററിങ് പതിപ്പ് അവസാന പണിപ്പുരയിൽ

നേരത്തെ, ‘കാന്താര’യെ പ്രശംസിച്ച് നടൻ പ്രഭാസ് രംഗത്തെത്തിയിരുന്നു. ‘കാന്താര’ രണ്ടാം തവണയും കണ്ടു. എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും. തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് പ്രഭാസ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button