CinemaGeneralIndian CinemaLatest NewsMollywood

ദിലീപ് – തമന്ന – അരുൺ ഗോപി കൂട്ടുകെട്ട്: പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു

ദിലീപ് – തമന്ന – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയേഴ് വ്യാഴാഴ്ച നടന്നു.
ബാന്ദ്ര എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിന്റെ ജന്മദിനത്തിലാണ് ടൈറ്റിൽ പ്രഖ്യാപനമുണ്ടായത്. മുംബൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ളതാണ്.

ബോളിവുഡ്ഡിലെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, സിദ്ദിഖ്,ലെന, കലാഭവൻ ഷാജോൺ, ജയ്സ് ജോസ് തുടങ്ങി തിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. അജിത് വിനായക് ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്യാമറ – ഷാജി, പ്രൊജക്ട് ഡിസൈനർ – നോബിൾ ജേക്കബ്ബ്, പിആർഒ – വാഴൂർ ജോസ്, ഫോട്ടോ – രാംദാസ് മാത്തൂർ.

shortlink

Related Articles

Post Your Comments


Back to top button