CinemaGeneralIndian CinemaLatest NewsMollywood

‘എനിക്ക് ടെക്നിക്കലായി സിനിമയെ കുറിച്ച് അറിവൊന്നുമില്ല, പക്ഷെ കഥ പറയാൻ ഇഷ്ടമാണ്’: ബേസിൽ ജോസഫ്

സംവിധായകനായും നടനായും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണവും ​ഗോദയും മിന്നൽ മുരളിയും ബേസിൽ മലയാളികൾക്ക് സമ്മാനിച്ച മികച്ച ചിത്രങ്ങളായിരുന്നു. നടനായും താരം തിളങ്ങുകയാണ്. പാൽതു ജാൻവർ എന്ന ചിത്രമായിരുന്നു ബേസിൽ നായക വേഷത്തിലെത്തി റിലീസ് ചെയ്ത അവസാന ചിത്രം. ഇപ്പോളിതാ, താരത്തിന്റെ പുതിയ സിനിമയായ ജയ ജയ ജയ ജയ ഹേ റിലീസിന് ഒരുങ്ങുകയാണ്.

സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ അഭിനേതാവും മികച്ച സംവിധായകനുമൊക്കെയാണെങ്കിലും ഒരുപാട് സിനിമ കണ്ട് വളർന്നയാളല്ല താനെന്നും വേൾഡ് സിനിമയേ കുറിച്ച് തുടക്കത്തിൽ ഒരറിവും ഉണ്ടായിരുന്നില്ല എന്നും പറയുകയാണ് ബേസിൽ ജോസഫ്.

Also Read:ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’: ട്രെയ്‌ലര്‍ പുറത്ത്

ബേസിൽ ജോസഫിന്റെ വാക്കുകൾ;

‘എനിക്ക് ടെക്കനിക്കലായി സിനിമയെ കുറിച്ച് അറിവൊന്നുമില്ല, അങ്ങനെയൊരു ബാക്ക്​ഗ്രൗണ്ടും ഇല്ല. ഞാൻ ഒരു നല്ല എൻ്റർടെയ്നറാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് കഥ പറയാൻ ഇഷ്ടമാണ്. എന്റെ കൂടെയിരിക്കുമ്പോൾ ആരും ബോറടിക്കാൻ പാടില്ല. ഞാൻ ആദ്യമായി സിനിമയിൽ വന്നു കാണുന്ന സുഹൃത്ത് അപ്പു ഭട്ടതിരിയാണ്. ‘സെക്കൻഡ് ഷോ’ എന്ന സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറാണ് അപ്പു അന്ന്. ലോക സിനിമയെകുറിച്ച് വളരെ നന്നായി അറിയുന്നയാളാണ് അപ്പു. അങ്ങനെ ലോക സിനിമയെ കുറിച്ച് ​ഗ്രാഹ്യമുള്ള സുഹൃത്തുക്കളാണ് എനിക്കുണ്ടായിരുന്നത്. അപ്പോൾ ആദ്യമൊക്കെ എനിക്ക് പേടിയായിരുന്നു. ഞാൻ ഒരുപാട് സിനിമ കണ്ട് വളർന്നയാളല്ല ഞാൻ. വേൾഡ് സിനിമ എന്ന് പറയുന്നത് എനിക്ക് ടൈറ്റാനിക്കും അനാക്കോണ്ടയുമൊക്കെയാണ്. അതിപ്പുറത്തേയ്ക്ക് എനിക്ക് വേൾഡ് സിനിമ ഇല്ല. എനിക്ക് സിനിമ എന്ന് പറയുന്നത് 90‌സിലെ പ്രിയദർശൻ, സത്യൻ അന്തിക്കാട് ചലച്ചിത്രങ്ങളും അല്ലെങ്കിൽ തമിഴ് സിനിമകളായ മണിരത്നം സിനിമകളും ഇതുമല്ലെങ്കിൽ കുറച്ച് ഹിന്ദി സിനിമകളുമാണ്. വളരെ സൗത്ത് ഇന്ത്യൻ ഓറിയൻ്റഡ് സിനിമകൾ മാത്രമാണ് എന്റെ സിനിമ കൾച്ചർ.

shortlink

Related Articles

Post Your Comments


Back to top button