
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന അതുല്യ നടൻ. നിരവധി മികച്ച കഥാപാത്രങ്ങളെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. പ്രായം മതിക്കാത്ത സൗന്ദര്യത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. പലപ്പോളും മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വാർത്തകളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകാറുണ്ട്. ഇപ്പോളിതാ, നടി സീനത്ത് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഒരിക്കൽ മമ്മൂട്ടിയോടൊപ്പം ഭക്ഷണം കഴിച്ചപ്പോളാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് മനസ്സിലായതെന്നാണ് സീനത്ത് പറയുന്നത്. മമ്മൂട്ടിയുടെ ഭക്ഷണ ക്രമം വളരെ ആകർഷിച്ചെന്നു നടി പറയുന്നു.
Also Read: ‘എന്നെയും എന്റെ സുഹൃത്തിനെയും ഒരേ സമയം പ്രണയിച്ചു’: കാമുകന്റെ വഞ്ചന തുറന്ന് പറഞ്ഞ് നടി
‘മമ്മൂക്കയെ കാണാൻ നല്ല ഭംഗിയാണല്ലോ. എന്ത് കഴിച്ചിട്ടാണ് ഇത്ര സൗന്ദര്യം എന്ന് താൻ അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചു. നിങ്ങൾ കഴിക്കുന്നത് ഒന്നും താൻ കഴിക്കുന്നില്ല അതാണ് കാരണം എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഉച്ചയ്ക്ക് അദ്ദേഹം കഴിക്കുന്നത് എന്താണ് എന്ന് ഞാൻ ശ്രദ്ധിച്ചു. ഇഷ്ടംപോലെ ഭക്ഷണം അദ്ദേഹം കൊണ്ടുവന്നു. ഭക്ഷണം ഉണ്ടാക്കുന്ന ആളുകളൊക്കെ അദ്ദേഹത്തിന്റെ കൂടെയുണ്ട്. നിറയെ സാധനങ്ങൾ അദ്ദേഹം മേശപ്പുറത്ത് നിരത്തി. ഇതാണോ ഒന്നും കഴിക്കുന്നില്ല എന്നൊക്കെ പറഞ്ഞത് എന്ന് ഞാൻ മനസ്സിൽ ഓർത്തുപോയി. കൂടെയിരിക്കുന്ന ആളുകൾക്ക് നല്ലപോലെ ഭക്ഷണം കൊടുക്കുന്നുണ്ട്. മമ്മൂക്ക ബീഫ് എടുത്ത് കുടയും. അത് കഴിക്കും. എന്നാൽ വാരിവലിച്ച് കഴിക്കുന്നുമില്ല. പക്ഷേ ഇഷ്ടപ്പെട്ടത് കഴിക്കുന്നുമുണ്ട്’, സീനത്ത് പറഞ്ഞു.
Post Your Comments