
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. മലയാള സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ. പിന്നീട് പല ചിത്രങ്ങളിലും താരം നായിക വേഷത്തിൽ അഭിനയിച്ചു.
നിലവിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ് അഭിനയിക്കുന്നത്.
ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ പ്രണയകഥ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്നും കാമുകൻ തന്നെ വഞ്ചിച്ചെന്നുമാണ് ഐശ്വര്യ പറയുന്നത്.
Also Read: അർദ്ധ നഗ്ന വീഡിയോയ്ക്ക് നേരെ വിമർശനം, കാളിയുടെ ചിത്രവുമായി നടി
ഐശ്വര്യ രാജേഷിന്റെ വാക്കുകൾ.
അതൊരു മധുര പ്രണയകഥ ആയിരുന്നില്ല എന്ന് നടി പറയുന്നു. ചെറുപ്പത്തിൽ തന്നെ അതിന്റെ പ്രശ്നം ഞാൻ അനുഭവിച്ചു.
പ്ലസ് ടു കാലത്തായിരുന്നു ആ പ്രണയം. എന്നാൽ പിന്നീട് ആ പയ്യനുമായി ഞാൻ പിരിഞ്ഞു. എന്നെ പ്രണയിച്ചിരുന്നപ്പോൾ തന്നെ അയാൾ എന്റെ അടുത്ത സുഹൃത്തിനെയും പ്രണയിച്ചിരുന്നു. ഇത് ഞാൻ അറിഞ്ഞു. അങ്ങനെയാണ് അതിൽ നിന്നും പിന്മാറിയത്. ഒരു പ്രണയ തകർച്ച ഉണ്ടാകുമ്പോൾ അതിൽ നിന്നും കരകയറുക എന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്.
Post Your Comments