GeneralLatest NewsNEWS

ആത്മഹത്യ ചെയ്ത നടിയുടെ അവസാന ആഗ്രഹം സഫലമാക്കി ബന്ധുക്കള്‍

കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയായ വൈശാലി ടക്കറിന്റെ അവസാന ആഗ്രഹം നടത്തിക്കൊടുത്ത് കുടുംബം. 2022 ഒക്ടോബര്‍ 16 നാണ് ഇന്‍ഡോറിലെ വീട്ടില്‍ വൈശാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാലിയുടെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. അവളുടെ വലിയ ആഗ്രഹമായിരുന്നു മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുകയെന്നത്. ഒരിക്കല്‍ അവള്‍ അമ്മയോടും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞായറാഴ്ച ശവസംസ്‌കാരത്തിന് മുമ്പ് കുടുംബം അവളുടെ കണ്ണുകള്‍ ജില്ലാ ആരോഗ്യ അധികാരികള്‍ക്ക് ദാനം ചെയ്തു. അവളുടെ സുന്ദരമായ കണ്ണുകളാല്‍ ഇനി മറ്റൊരാള്‍ക്ക് ഈ ലോകം കാണാന്‍ കഴിയും.

ആത്മഹത്യക്കുറിപ്പില്‍ തന്റെ മരണത്തിന് കാരണം അയല്‍വാസിയായ രാഹുല്‍ നവ്ലാനിയും ഭാര്യയുമാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഭർത്താവും ഭാര്യയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നടി ആരോപിച്ചു. അവൾ അമ്മയോട് നീതി തേടുകയും അവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തു. വൈശാലിയുടെ മരണം പ്രിയപ്പെട്ടവരെ ഞെട്ടിച്ചു.

കാലിഫോർണിയ ആസ്ഥാനമായുള്ള മിതേഷ് ഗോറുമായി വൈശാലി വിവാഹിതയാകാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, രാഹുൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും വിവാഹം നടക്കാൻ അനുവദിക്കില്ലെന്ന് പറയുകയും ചെയ്യുന്നുവെന്ന് നടി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. 2015-ൽ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്ന ടിവി ഷോയിലൂടെയാണ് വൈശാലിയുടെ അഭിനയ അരങ്ങേറ്റം. അടുത്തിടെ, അവർ ‘രക്ഷാബന്ധൻ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

shortlink

Post Your Comments


Back to top button