കാർത്തി നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പിഎസ് മിത്രൻ ചിത്രം സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം ബോക്സ് ഓഫീസില്‍ വൻ തരംഗമുണ്ടാക്കാൻ ‘സര്‍ദാറി’ന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗംഭീര തിയേറ്റര്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ‘സര്‍ദാര്‍’ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്ന് ‘സര്‍ദാര്‍’ 6.91 കോടി രൂപയാണ് നേടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്.
ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്ന ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്.
Read Also:- നാഗാര്‍ജുനയുടെ ‘ദ ഗോസ്റ്റ്’ ഒടിടി സ്‍ട്രീമിംഗിനൊരുങ്ങുന്നു
കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
#Sardar mints ₹6.91 cr on the opening day at TN BO.#Karthi
— Manobala Vijayabalan (@ManobalaV) October 22, 2022
Post Your Comments