
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ടിലാണ് സിനിമ ഒരുങ്ങിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ലക്കി സിങ് എന്ന് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് മോഹൻലാൽ ഒരു സിഖുകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര ലഭിക്കുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളോടെയുമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുളള പ്രേക്ഷകരുടെ പ്രതികരണം. ആദ്യ പകുതിയെക്കാൾ ഗംഭീരമാണ് രണ്ടാം പകുതിയെന്നും ലക്കി സിംഗായുള്ള മോഹൻലാലിന്റെ പ്രകടനം മനോഹരമാണെന്നും അദ്ദേഹത്തിന്റെ ആരാധകർ പറയുന്നു. മോഹൻലാലിന്റെ ഏറ്റവും വ്യത്യസ്ത വേഷങ്ങളിലൊന്നാകും മോൺസ്റ്ററിലെ ലക്കി സിങ്ങെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments