ബോളിവുഡ് സിനിമ ലോകത്തിന് ഇത് പ്രതിസന്ധിയുടെ കാലമാണെന്നും, ഈ സമയം പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും നടി സന്യ മൽഹോത്ര. തിരക്കഥയുടെ പുതിയ സാധ്യതകൾ പരീക്ഷിക്കാനും വ്യത്യസ്തമായി കഥകൾ പറയാനുമുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറക്കുന്നത്.
Also Read: ആടിത്തിമർത്ത് വിജയ് സേതുപതിയും സുന്ദീപ് കിഷനും; മൈക്കിൽ ടീസർ എത്തി
സന്യ മൽഹോത്രയുടെ വാക്കുകൾ:
ബോളിവുഡ് സിനിമ ലോകത്തിന് ഇത് പ്രതിസന്ധിയുടെ കാലമാണ്. സ്ക്രിപ്റ്റിൽ പുതുമകളും വ്യത്യസ്തമായ കഥ പറച്ചിൽ രീതിയും പരീക്ഷിക്കാൻ ഈ സമയം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഒരു വ്യവസായം എന്ന നിലയ്ക്ക് പരസ്പരം പിന്തുണ നൽകി വേണം മുന്നോട്ട് പോകാൻ. ഒറ്റയ്ക്കൊറ്റയ്ക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാനാകില്ല. ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് വേണ്ടത്. എല്ലാ ബിസിനസിലും ഇതൊക്കെ സംഭവിക്കും. ഈ വ്യവസായത്തിൻ്റെ സാഹചര്യങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ്, നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഇവിടെ ഉണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത മലയാള ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ’ ഹിന്ദി റീമേക്ക് ആണ് സന്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത സിനിമ. ‘ലവ് ഹോസ്റ്റൽ’ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Post Your Comments