GeneralLatest NewsNEWS

നയൻതാര വിഷമിച്ചിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു, ക്യാമറയ്ക്ക് മുന്നിൽ വന്നാൽ സ്വിച്ചിട്ട പോലെ റിയാക്ഷന്‍ മാറും: ധ്യാൻ

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രമായ സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. നയൻസിനൊപ്പമുള്ള ചിത്രീകരണ അനുഭവം തുറന്നു പറയുകയാണ് ധ്യാൻ. ഒരു സൂപ്പര്‍ സ്റ്റാറിനെ കൊണ്ടുവന്ന് ഷോട്ട് വയ്ക്കുന്നതും അവരെ കംഫര്‍ട്ട് സോണിലാക്കി നിര്‍ത്തുന്നതും എളുപ്പമുള്ള ജോലി ആയിരുന്നില്ല എന്നാണ് ധ്യാന്‍ പറയുന്നത്.

‘എന്തൊക്കെ പറഞ്ഞാലും അവരൊരു സൂപ്പര്‍ സ്റ്റാര്‍ ആണ്. ഡയറക്ട് ചെയ്യുക, ഷോട്ട് വയ്ക്കുക എന്നത് മാത്രമല്ല. അവരെ നമ്മള്‍ എങ്ങനെ പാംപര്‍ ചെയ്തു നിര്‍ത്തുന്നു എന്നതാണ്. നൂറായിരം ചിന്തകളും കാര്യങ്ങളും ഒക്കെയുണ്ടാവും അവരുടെ മനസില്‍. നൂറായിരം കോളുകള്‍ വരുന്നുണ്ടാവും, കഥകള്‍ കേള്‍ക്കുന്നുണ്ടാവും. ഇതിനിടയിലൂടെ വന്നിട്ടാവും അവര്‍ അഭിനയിക്കുന്നത്. കൃത്യമായി ആ കംഫര്‍ട്ട് സോണില്‍ എത്തിക്കണം. ആ കംഫര്‍ട്ട് സോണില്‍ എത്തിച്ച് കഴിഞ്ഞാല്‍ ഇത്രയും സുഖമായിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ആക്ടര്‍ ഇല്ല. സ്വിച്ചിട്ട പോലെ അവരുടെ റിയാക്ഷന്‍ മാറും.

ഒന്ന് രണ്ട് കാര്യങ്ങളില്‍ വിഷമിച്ചിരുന്ന ദിവസങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ക്യാമറയുടെ മുന്നില്‍ വന്ന് കഴിഞ്ഞാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായെന്നോ തോന്നില്ല. അത് അവര്‍ ശീലീച്ച് വന്ന കാര്യം ആയിരിക്കാം. അവര്‍ക്കറിയാം അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ആ കംഫര്‍ട്ട് സോണില്‍ നമ്മള്‍ കൊണ്ട് നിര്‍ത്തുക എന്നത് മാത്രമേ ഉള്ളൂ. ചില ദിവസങ്ങള്‍ എന്തെങ്കിലും മൂഡ് സ്വിങ്‌സ് ഉള്ള സമയത്ത്, മാം ഈ ഹെയര്‍ എവിടെ നിന്നാ കളര്‍ ചെയ്തതെന്ന് താന്‍ ചോദിച്ചിട്ടുണ്ട്. അത് മതി. നമ്മള്‍ അവരെ പാംപര്‍ ചെയ്ത് നിര്‍ത്തിയേ പറ്റൂ’, ധ്യാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button