![](/movie/wp-content/uploads/2022/10/nivin-pauly.jpg)
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് യുവതാരം നിവിൻ പോളി. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. ഇപ്പോൾ ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു മാരകമായ വില്ലൻ കഥാപാത്രത്തെ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് താരം പറയുന്നു. സാമൂഹിക പ്രതിബദ്ധതകൾ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്തതാകണം ആ കഥാപാത്രമെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
‘എനിക്കൊരു വില്ലൻ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്, കൊടും ക്രൂരനായ വില്ലൻ. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാർക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കണം. ഞാൻ അതുപോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചില അഭിമുഖങ്ങളിൽ ഇത് പറയുമ്പോൾ അവർ പല റെഫറൻസുകളുമായി വരും. അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലൻ കഥാപാത്രമാണ് വേണ്ടത്. ആ വില്ലനിൽ ഒരു നായകൻ ഉണ്ടാകണമെന്നില്ല. നായകനായി വേറേ സിനിമകൾ ചെയ്യാമല്ലോ?,’ നിവിൻ പോളി വ്യക്തമാക്കി.
ജീത്തു ജോസഫിൻ്റെ ‘കൂമൻ’ തയ്യാറാകുന്നു
നിവിൻ പോളി കേന്ര കഥാപാത്രത്തെ അവതരിപ്പിച്ച് ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘പടവെട്ട്’ ഒക്ടോബർ 21ന് തീയേറ്ററുകളിൽ എത്തും. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
Post Your Comments