CinemaGeneralIndian CinemaLatest News

മോഹൻലാൽ ആരാധകർക്ക് നിരാശ: മോൺസ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് മോൺസ്റ്റർ എത്തുക. ഇപ്പോളിതാ, സിനിമയ്ക്ക് ​ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി എന്ന വാർത്തയാണ് വരുന്നത്. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് വിവരം. അണിയറ പ്രവർത്തകർ ചില മാറ്റങ്ങളോടെ ചിത്രം വീണ്ടും സെൻസറിങ്ങിന് സമർപ്പിക്കാൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഈ നടപടികൾ പൂർത്തിയാകാത്ത പക്ഷം സിനിമയുടെ ഗൾഫ് റിലീസ് നീളുവാനും സാധ്യതകളുണ്ട്.

Also Read: ബേസിൽ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’: ചിത്രീകരണം പൂർത്തിയായി

ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹൻലാലിനോടൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്‍, ഹണി റോസ്, ലക്ഷമി മഞ്ജു, സ്വാസിക എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് കുറുപ്പ്‌ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button