മുംബൈ: സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ സംവിധായകൻ മോശമായി പെരുമാറിയെന്ന് നടിയുടെ വെളിപ്പെടുത്തൽ. സിനിമാ സംവിധായകനും ബിഗ്ബോസ് 16 മത്സരാര്‍ഥിയുമായ സജാദ് ഖാനെതിരെയാണ് ബോജ്പുരി നടി റാണി ചാറ്റര്‍ജി ലൈംഗികാരോപണമുന്നയിച്ചത്.
ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിനിലാണ് ഇക്കാര്യം നടി വെളിപ്പെടുത്തിയത്. 2013ല്‍ അജയ്ദേവ്ഗണ് നായകനായ ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘ ധോക്ക, ധോക്ക’ എന്ന ഡാന്‍സ് രംഗം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ കുറച്ച് സംസാരിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ പിആര്‍ഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായും നടി പറയുന്നു
read also: ‘ഈ വഴിയിൽ മിഴി നിന്നെ തേടും’: ‘പള്ളിമണി’ എന്ന ചിത്രത്തിനായി വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം പുറത്ത്
ചര്‍ച്ചയ്ക്കിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാനും സജാദ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി അങ്ങനെ ചെയ്യുകയായിരുന്നു. പിന്നീടുളള ചോദ്യം മാറിടത്തിന്റെ വലിപ്പത്തെ കുറിച്ചും ഒരു ദിവസം എത്രതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ചോദിച്ച് തന്നെ അനുചിതമായി സ്പര്‍ശിച്ചതായും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും റാണി അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments