മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജും മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തിരക്കഥാകൃത്ത് മുരളി ഗോപിയും ചേർന്നായിരുന്നു പ്രഖ്യാപനം നടത്തിയത്.
ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണവും റിലീസും സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. സിനിമയുടെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രം പൂർണമായും വിദേശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം റിലീസിനെത്തുക 2024 പകുതിയോടെയാകുമെന്നും സൂചനയുണ്ട്.
Also Read: ‘അച്ഛനെ സംബന്ധിച്ചിടത്തോളം സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയായിരുന്നു ജീവിതം’: ബിനു പപ്പു പറയുന്നു
ആദ്യ ഭാഗത്തെക്കാൾ വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി നിർമ്മാതാക്കൾ ചെലവഴിക്കുക എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിർമ്മാതാക്കൾ ഔദ്യോഗികമായി ഇത്രയും തുക ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വലിയ തുക ചിത്രത്തിന് വേണ്ടി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പാൻ വേൾഡ് ലെവൽ സിനിമയായിട്ടായിരിക്കും ചിത്രം എത്തുക.
Post Your Comments