CinemaGeneralIndian CinemaLatest News

 ‘അച്ഛനെ സംബന്ധിച്ചിടത്തോളം സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയായിരുന്നു ജീവിതം’: ബിനു പപ്പു പറയുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. പപ്പുവിന്റെ മകൻ ബിനു പപ്പുവും ഇപ്പോൾ മലയാള സിനിമ ലോകത്ത് സജീവമാണ്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിനു അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Also Read: ഹൻസിക വിവാഹിതയാകുന്നു?: വിവാഹം ഡിസംബറിൽ ജയ്പൂരിലെ കൊട്ടാരത്തിൽ വച്ചെന്ന് റിപ്പോർട്ട്

മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹിക്കുന്ന പാഷനേറ്റ് ആയ വ്യക്തിയായിരുന്നു പപ്പു എന്നാണ് ബിനു പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയായിരുന്നു ജീവിതമെന്നും ബിനു പറയുന്നു.

ബിനു പപ്പുവിന്റെ വാക്കുകൾ:

മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹിക്കുന്ന പാഷനേറ്റ് ആയ വ്യക്തിയായിരുന്നു അച്ഛൻ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമയിൽ അഭിനയിക്കുക എന്നത് തന്നെയായിരുന്നു ജീവിതം. അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു എന്നും എന്നാൽ അത് ഇറങ്ങാതെ പോയതിൽ അ​ദ്ദേഹം വിഷമിച്ചിട്ടുണ്ട്. ‘രാവണപ്രഭു’വിന് മുമ്പേ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത്. ആ സിനിമയക്ക് വേണ്ടി അച്ഛൻ ഒരുപാട് തായാറെടുപ്പുകൾ നടത്തിയിരുന്നു. അച്ഛനും സുകുമാരി ചേച്ചിയും ഒരുമിച്ചുള്ള, കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ഒരു ചെരുപ്പ് കുത്തിയുടെ കഥയായിരുന്നു അത്. അച്ഛൻ ചെരുപ്പ് കുത്തിയും സുകുമാരി ചേച്ചി ഭാര്യയും ആണ്. ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാൻ ദിവസവും ഒരാൾ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം ഇപ്പോഴും വീട്ടിൽ കിടപ്പുണ്ട്.

shortlink

Related Articles

Post Your Comments


Back to top button