ഇലന്തൂരില്‍ നടന്നത് നരബലിയും അന്ധവിശ്വാസവുമല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. ഇതിന് പിന്നില്‍ അവയവ കച്ചവടം തന്നെയാകാനാണ് സാധ്യതയെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. ഹ്യുമൻ അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റര്‍ ഇതിന് പിന്നിൽ ഉണ്ടാകാമെന്നും അവയവ മാഫിയയെ രക്ഷിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് പണ്ഡിറ്റ് കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല, അവയവ കച്ചവടം ആകുവാനാണ് സാധ്യത. റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാര്‍ത്ത അവയവ മാഫിയ കൂടി ഇതിന് പിന്നില്‍ ഉണ്ടെന്ന് തോന്നിപ്പോകുന്നു. മെഡിക്കൽ പ്രൊഫഷണലുകൾ ഇല്ലാതെ ഒരിക്കലും ഓര്‍ഗന്‍ മാറ്റാന്‍ സാധിക്കില്ല.
‘ശാസ്ത്രീയമായിട്ടാണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറന്‍സിക് റിപ്പോർട്ട്. അപ്പോള്‍ ഹ്യുമൻ അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റര്‍ ഇതിന്റെ പിന്നില്‍ ഉണ്ടാകാം എന്നും സംശയിക്കാലോ. അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികള്‍ തുടക്കം മുതലേ പറയുന്നത്. അതൊരു നല്ല ബുദ്ധിയാണ്.
അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തില്‍ വൃക്കയും മറ്റും ഞങ്ങൾ കഴിച്ചു എന്ന് അതാണ് പ്രതികള്‍ പറയുന്നത്. മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ കണ്ടു. അതും ഇതും കൂട്ടി വായിക്കാലോ? ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിന് വേണ്ടി അവയവങ്ങള്‍ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷന് തിയേറ്ററില്‍ വെച്ചു മാത്രമേ സാധിക്കൂ.
എങ്കില്‍ ഇവര്‍ ബുദ്ധിപൂര്‍വ്വം പലരെയും ഫേക്ക് ഐഡി ഉണ്ടാക്കി കുടുക്കി വലയില്‍ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനുശേഷം ഇവരുടെ വീട്ടില്‍ കൊണ്ട് പോയി മറവു ചെയ്തതാവാന്‍ സാധ്യത ഉണ്ട്. ഇത്ര പെട്ടെന്നുതന്നെ പ്രതികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവര്‍ വക്കീലായി എത്തുന്നു.
Read Also:- ഒരുമിച്ച് സിനിമ ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്: സൂര്യയെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങി കാർത്തി
അതിനു പിന്നില്‍ വലിയ കോടീശ്വരന്മാരായ ആരെങ്കിലും ഉണ്ടോ? സംശയം ആണ്.. അവയവ കച്ചവടത്തിന്റെ ഏജന്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം..(വാല് കഷ്ണം… ഇലന്തൂര്‍ കേസ് നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെങ്കില്‍ കുറേ വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നില്‍ ഉണ്ടാകും..
ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം. കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ 65,000 + ആളുകള്‍ കേരളത്തില്‍ മിസ്സിംഗ് ആണ്…) (മറയില്ലാത്ത വാക്കുകള്‍, മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സാംസ്കാരിക നായകന്മാര്ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).
Post Your Comments