Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

കൊച്ചി ഇളക്കി മറിച്ച് ‘സർദാർ’ ടീം; പ്രൗഡ ഗംഭീരമായി ചിത്രത്തിൻ്റെ ഗ്രാൻഡ് പ്രീലോഞ്ച്

കൊച്ചി: സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആരാധകരെ ഇളക്കി മറിച്ച്‌ തമിഴ് നടൻ കാർത്തി. സർദാറിൻ്റെ ഏറ്റവും പുതിയ ട്രയിലർ പ്രേക്ഷകർക്കായി സ്ക്രീനിങ് നടത്തിയ ശേഷം കാർത്തി, എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളായ കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേരളത്തിലെ വിതരണക്കാരനായ സഫീൽ ആണ് സ്വാഗതം രേഖപ്പെടുത്തിയത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും.

പ്രിൻസ് പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ലക്ഷ്‍മണ്‍ കുമാറാണ് ചിത്രത്തിൻ്റെ നിർമ്മാണം. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമായിരിക്കും സർദാർ. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന പുതിയ ട്രയിലർ ആണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ആദ്യ ഗാനം: ‘മന്ദാരപ്പൂവേ’ റിലീസായി

ലൈല, ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ഡിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

റൂബനാണ് ‘സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ദിലീപ് സുബ്ബരായനാണ് ചിത്രത്തിനായി സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരണം പൂർത്തിയാക്കിയ ‘സര്‍ദാര്‍’ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പിആർഒ: പി ശിവപ്രസാദ്

shortlink

Related Articles

Post Your Comments


Back to top button