GeneralLatest NewsNEWS

ആരതി പൊടിയ്ക്ക് ഒപ്പം ഡാൻസ് ചെയ്ത് റോബിൻ രാധാകൃഷ്ണൻ: പ്രണയ നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല. ഷോയിൽ പങ്കെടുത്ത ശേഷം ഉദ്ഘാടനവുമായി തിരക്കിലായിരുന്നു റോബിൻ. താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ആരതി പൊടി ആണ് വധു. അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നാണ് റോബിൻ അറിയിച്ചത്. ഇപ്പോഴിതാ, ആരതിയും റോബിനും ഒരുമിച്ച് ഒരു വേദിയിൽ പങ്കെടുത്തിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഇരുവരും ഒരു പൊതുവേദിയിൽ പങ്കെടുക്കുന്നത്.

ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു. കൊച്ചി സിൽകോൺ ഷോപ്പിന്റെ ഉദ്ഘാടത്തിനെത്തിയതായിരുന്നു ആരതിയും റോബിനും. ആരതിയുടെ കൈ പിടിച്ചാണ് റോബിൻ വേദിയിലേക്ക് എത്തിയത്. നിരവധി പേരാണ് ഇവരെ കാണാൻ എത്തിയത്. കൂടാതെ ഇവർക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ റോബിനും ആരതിയും മറന്നില്ല.

അടുത്തിടെ, തന്റെ അസുഖത്തെ കുറിച്ച് റോബിൻ വെളിപ്പെടുത്തുകയുണ്ടായി. ഇടയ്ക്കിടെ തലവേദന വരാറുണ്ടെന്നും തലയുടെ പിൻഭാ​ഗത്ത് ഒരു ബോൺ ട്യൂമറുണ്ടെന്നുമാണ് റോബിൻ പറഞ്ഞത്. ഇത് തലച്ചോറിലേക്ക് കടന്നാൽ സർജറി വേണ്ടി വരുമെന്നും റോബിൻ പറഞ്ഞു. രണ്ട് വർഷമായിട്ട് റോബിന് തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമാണ് വരുന്നത്. വർഷത്തിൽ ഒരിക്കൽ എംആർഐ സ്കാൻ എടുക്കുമെന്നും എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ആവശ്യമാണ്. മുഴ അൽപം വലുതാണെന്നും എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണമെന്നും റോബിൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button