അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൽ. പൊളിറ്റിക്കൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മലയാള താരങ്ങൾ അണിനിരന്ന ‘ട്വന്റി ട്വന്റി’ എന്ന ചിത്രത്തിന് ശേഷം അൻപതോളം മുൻനിര താരങ്ങൾ ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമ ഒക്ടോബർ 13ന് തിയേറ്ററുകളിൽ എത്തുകയാണ്.
അനൂപ് മേനോൻ തിരക്കഥ എഴുതുന്ന സിനിമ ടൈം ആഡ്സ് ആണ് നിർമ്മിക്കുന്നത്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് സിനിമ പറയുന്നത്. ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Also Read: കാലില്‍ വീണിട്ടായാലും പ്രശ്‌നം തീര്‍ക്കണമെന്നു നടന്‍ വിജയ് ആന്റണി, ഭാര്യയുമായി വഴക്കാണോയെന്ന് ആരാധകർ
നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments