GeneralLatest NewsMollywoodNEWS

‘മീനാക്ഷിയ്ക്ക് വരന്‍ പ്രശസ്‌ത നടന്‍! മകളുടെ കല്യാണം നിശ്ചയിച്ചത് അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെയെന്ന് ദിലീപ്

നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്

മലയാളികളുടെ പ്രിയതാരമാണ് ദിലീപ്. സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും നിരവധി ആരധകരെ സ്വന്തമാക്കിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. അടുത്തിടെ മീനാക്ഷി വിവാഹിതയാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വരൻ പ്രശസ്‌തനായ നടനാണെന്ന തരത്തിലായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ, ആ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.

സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോള്‍ ആയിരുന്നു ദിലീപിന്റെ പ്രതികരണം.

read also: അടുത്ത പ്രോജക്ട് ബബിള്‍ഗം വെച്ചാണ്, കുറച്ച് ടെക്‌നോളജി ഒക്കെ ആവശ്യമായി വരും: വലിയ ബജറ്റില്‍ എടുക്കണമെന്ന് രാമസിംഹന്‍

‘എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ്’ എന്നായിരുന്നു ദിലീപ് പറഞ്ഞത്.

സംവിധായകനും നടനുമായ ജോണി ആന്റണിക്കും നടി നിത്യാ ദാസിനും ഒപ്പമായിരുന്നു ദിലീപ് ഷോയില്‍ പങ്കെടുത്തത്. റാഫി ഒരുക്കുന്ന വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button