സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരമാണ് ശ്രുതി ഹരിഹരൻ. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ അര്ജുന് തന്നോട് അപമര്യാദയായി പെരുമാറിയെന്നു ശ്രുതി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തമിഴിലെ ഒരു നിര്‍മ്മാതാവിനെതിരെ ശ്രുതി നടത്തിയ തുറന്നു പറച്ചിലാണ്.
‘തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. തെലുങ്കില്‍ ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, ‘ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും’ എന്നായിരുന്നു. ‘എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത് വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്കി’ – നടി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചെന്നും തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെയായെന്നും ശ്രുതി പറയുന്നു
Post Your Comments