മുംബൈ: ജാൻവി കപൂറിനെ നായികയാകുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമ്മാതാവുമായ ബോണികപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
അന്ന ബെൻ നായികയായി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’ എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് ആണ് ‘മിലി’. മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.
‘വിലായത്ത് ബുദ്ധ’: ഒക്ടോബർ 19ന് മറയൂരിൽ ആരംഭിക്കുന്നു
2019ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ചിത്രവുമാണ് ‘ഹെലൻ’. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സർവൈവൽ ത്രില്ലര്‍ ആയിരുന്നു ചിത്രം.
നേരത്തെ, ഹെലൻ സിനിമയുടെ തമിഴ് പതിപ്പ് ‘അൻപിർക്കിനിയാൾ’ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്.
Post Your Comments