CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മര്‍ദത്തിലാക്കാൻ’: കാളിദാസ് ജയറാം

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് തമിഴ് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമയിലെത്താൻ പിതാവും നടനുമായ ജയറാമിൽ നിന്നും സഹായമോ പിന്തുണയോ കിട്ടിയില്ലെന്ന് കാളിദാസ് പറയുന്നു.

കാളിദാസിന്റെ വാക്കുകൾ ഇങ്ങനെ;

‘അദ്ദേഹത്തില്‍ നിന്നും അങ്ങനെയൊരു പിന്തുണ വേണമെന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അതുണ്ടായിട്ടില്ല. ഒരു പിന്തുണയുടെയും പിന്‍ബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നത്, അതുകൊണ്ടായിരിക്കാം എന്റെ കാര്യത്തിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. പിന്നെ അത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയുകയുമില്ല.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തിലെ ബാലതാരം അന്തരിച്ചു

ഇന്‍ഡസ്ട്രിയില്‍ വന്ന് 35ലേറെ വര്‍ഷമായെങ്കിലും ചരടുവലികള്‍ നടത്താനൊന്നും ആള്‍ക്കറിയില്ല. അങ്ങനെ കാര്യം നേടിയെടുക്കാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇന്നു കാണുന്നതിനേക്കാള്‍ എത്രയോ വലിയ നടനായി അദ്ദേഹം മാറിയേനെ. അതാണ് എന്റെ ഒരു തോന്നല്‍. സഹായമോ പിന്തുണയോ കിട്ടിയില്ലെങ്കിലും ജയറാമിന്റെ മകന്‍ എന്ന പേരുണ്ടായിരുന്നു. അത് മാത്രം മതിയായിരുന്നു നമ്മളെ സമ്മര്‍ദത്തിലാക്കാൻ.

ഞാന്‍ ചെയ്ത സിനിമകളെല്ലാം എന്റെ മാത്രം തീരുമാനമായിരുന്നു. നല്ല സിനിമകളുടെയും നല്ല കണ്ടന്റുകളുടെയും ഭാഗമാകണമെന്ന് ആദ്യം മുതലേ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അത്തരം പടങ്ങള്‍ തെരഞ്ഞെടുത്തത്.’

shortlink

Related Articles

Post Your Comments


Back to top button