CinemaGeneralIndian CinemaKollywoodLatest NewsMollywood

‘ചരടുവലികള്‍ നടത്താൻ അപ്പക്ക് അറിയില്ല, അറിഞ്ഞിരുന്നുവെങ്കില്‍ എത്രയോ വലിയ നടനായേനെ’: കാളിദാസ് ജയറാം

തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് കാളിദാസ് ജയറാം. മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ഇതുവരെ താരത്തിനായിട്ടില്ല. എന്നാൽ, തമിഴകത്ത് തിളങ്ങുന്ന താരമാണ് കാളിദാസ്. നിരവധി മികച്ച സംവിധായകരുടെ സിനിമകളിൽ ഇതിനോടകം തന്നെ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സ്റ്റാര്‍ കിഡ്‌സിന് ലഭിക്കുന്ന തരം ലോഞ്ചിങ്ങൊന്നും തനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ലെന്നും ജയറാമിന് അത്തരം കാര്യങ്ങളൊന്നും അറിയില്ലെന്നും കാളിദാസ് ജയറാം പറയുന്നത്.

Also Read: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തിലെ ബാലതാരം അന്തരിച്ചു

കാളിദാസ് ജയറാമിന്റെ വാക്കുകൾ:

സ്റ്റാര്‍ കിഡ്‌സിന് ലഭിക്കുന്ന തരം ലോഞ്ചിങ്ങൊന്നും എനിക്ക് സിനിമയില്‍ ലഭിച്ചിട്ടില്ല. അപ്പയ്ക്ക് അത്തരം കാര്യങ്ങളൊന്നും അറിയില്ല. എന്റെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാനുള്ള അവസരം എനിക്ക് എപ്പോഴും ലഭിച്ചിരുന്നു. ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് അക്കാര്യമാണ്. താരങ്ങളുടെ മക്കളുടെ കാര്യത്തില്‍ സാധാരണയായി സിനിമയിലേക്ക് ലോഞ്ചിങ് നടക്കാറുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യാനും അവരെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കാനുമൊക്കെ ആളുകളുണ്ടാകും. പൊതു പരിപാടിക്ക് പോകുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്നതടക്കം പലതും അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ രീതിക്ക് തീര്‍ച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. എനിക്ക് വേണ്ടി സിനിമകള്‍ നിര്‍മ്മിക്കുമെന്ന് എന്റെ അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയൊക്കെ നടന്നിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്.09:03 AM

 

shortlink

Related Articles

Post Your Comments


Back to top button