നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇപ്പോളിതാ, സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ഒക്ടോബർ ഏഴിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ റിലീസിന് ഒരു വാരം മുൻപ് തീയതി നീട്ടുകയായിരുന്നു.
Also Read: ‘പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ആഗ്രഹിക്കുന്നില്ല’: തൃഷ
നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
Post Your Comments