തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തൃഷ. വർഷങ്ങളോളമായി തമിഴ് സിനിമ ലോകത്ത് താരം നിറഞ്ഞ് നിൽക്കുകയാണ്. മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയിൽ സെൽവനാണ് താരത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നേരത്തെ തന്നെ വന്നിട്ടുണ്ട്. പ
ഇപ്പോളിതാ, എപ്പോളാണ് വിവാഹിതയാകുക എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി. പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ചു
തൃഷയുടെ വാക്കുകൾ:
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും എനിക്ക് താല്പര്യമില്ല. ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. സുഹൃത്തുക്കൾ ഉൾപ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാൻ ആലോചിക്കുന്നവരും ഉണ്ട്. എനിക്ക് സന്തോഷം നൽകാത്ത ഒരു ദാമ്പത്യജീവിതം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാൽ വിവാഹം ചെയ്യും.
Post Your Comments