GeneralKollywoodLatest NewsNEWS

ഇരട്ടക്കുട്ടികളുടെ ജനനം : നയന്‍താര- വിഘ്നേഷ് ദമ്പതികള്‍ക്കെതിരെ അന്വേഷണം

കഴിഞ്ഞ ജൂണിലാണ് നയന്‍ താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

കഴിഞ്ഞ ദിവസമാണ് നയന്‍താര- വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം പുറത്തുവന്നത്. വിഘേനേഷ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയതും. എന്നാൽ, വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ച സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് തമിഴ്നാട് ആരോഗ്യ വകുപ്പ്.

രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളില്ലാതിരുന്നാല്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതിയുള്ളൂ. 21മുതല്‍ 36 വയസ്സ് വരെ പ്രായമുള്ള വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അറിവോടെ മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണം സാധ്യമായി എന്നതാണ് അന്വേഷിക്കുക.

read also: മൂത്തമോളുടെ പിറന്നാള്‍ ആഘോഷിക്കാൻ ആനയും ചെണ്ടമേളവും: അഭിരാമിക്കൊപ്പമുള്ള ചിത്രങ്ങളുമായി ഗോപി സുന്ദര്‍

വാടക ഗര്‍ഭധാരണത്തിന്റെ നിയമസാധുത പരിശോധിക്കാന്‍ നയന്‍താരയോട് തമിഴ്‌നാട് മെഡിക്കല്‍കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി എം സുബ്രഹ്‌മണ്യന്‍ ചെന്നൈയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് നയന്‍ താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button