പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ഗന്ധഡ ഗുഡി’ റിലീസിന് ഒരുങ്ങുകയാണ്. നടന്റെ ഓർമ്മ ദിനമായ ഒക്‌ടോബർ 28നാണ് സിനിമ റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അമോഘവർഷ സംവിധാനം ചെയ്യുന്ന ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പുനീതിന്റെ ട്രാവൽ ചിത്രമായാണ് സിനിമ എത്തുന്നത്. പുനീത് ബിഗ് സ്ക്രീനിൽ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ചിത്രമാണ് ‘ഗന്ധഡ ഗുഡി’ എന്നായിരുന്നു സിനിമയുടെ നിർമ്മാതാവും പുനീതിന്റെ ഭാര്യയുമായ അശ്വിനി പുനീത് രാജ്‌കുമാർ പറഞ്ഞത്.
ഇപ്പോളിതാ, സിനിമയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത് എന്നും പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു അദ്ദേഹം എന്നും മോദി ട്വീറ്ററിൽ കുറിച്ചു. ചിത്രത്തിന് ആശംസകൾ അറിയിക്കുന്നതായും അശ്വിനി പുനീത് രാജ്‌കുമാറിന്റെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു.
Also Read: ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ച് ലൂക്ക് ആന്റണി: ‘റോഷാക്ക്’ കേരളത്തിൽ നിന്ന് നേടിയത്
‘അപ്പുവിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പദ്ധതിയായ ‘ഗന്ധന്ധ ഗുഡി ‘യുടെ ട്രെയ്‍ലർ റിലീസ് ചെയ്യുകയാണ്. ഇന്ന് ഞങ്ങൾക്ക് വികാരനിർഭരമായ ദിവസം കൂടിയാണ്. അങ്ങുമായി സംസാരിക്കാൻ അപ്പു എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങുമായി ആശയങ്ങൾ പങ്കിടാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു’, എന്നായിരുന്നു അശ്വിനി ട്വീറ്റ് ചെയ്തത്.
Post Your Comments