ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുകയാണ്. ചിരഞ്ജീവിയുടെ സ്ക്രീൻ പ്രസൻസും സൽമാൻ ഖാന്റ അതിഥി വേഷവും സത്യദേവ് കഞ്ചരണയുടെ വില്ലൻ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകൾ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ മോഹൻ രാജയാണ് സിനിമ സംവിധാനം ചെയ്തത്.
ഇപ്പോളിതാ, സിനിമയുടെ വിജയത്തിന് പിന്നാലെ സൽമാൻ ഖാന് നന്ദി പറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി.’നന്ദി പ്രിയപ്പെട്ട സല്ലു ഭായ്. നിങ്ങൾക്കും അഭിനന്ദങ്ങൾ. ഗോഡ്ഫാദറിന്റെ വലിയ വിജയത്തിന് പിന്നിലെ ശക്തി മസൂദ് ഭായ് ആണ്. നന്ദിയും സ്നേഹവും അറിയിക്കുന്നു. വന്ദേമാതരം’ ചിരഞ്ജീവി വീഡിയോയിലൂടെ അറിയിച്ചു.
Also Read: പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി ഇനി ‘കുമാരി’: ത്രില്ലർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്
മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിച്ചത്. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച ഓപ്പണിങ്ങാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ ലഭിച്ചത്. ആദ്യ ദിനത്തിൽ ആഗോള ബോക്സ് ഓഫീസിൽ 38 കോടിയാണ് സിനിമ നേടിയത്. തെലുങ്ക് ബോക്സ് ഓഫീസിൽ ചിത്രം കളക്ട് ചെയ്തത് 25 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments