പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.
ഇപ്പോളിതാ, സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ബിജെപി. സിനിമ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കില്ലെന്ന് ബിജെപി വക്താവ് റാം കദം പറഞ്ഞു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നുവെന്നുമാണ് ആരോപണം. പ്രതിഷേധാത്മകമായി ബോയ്കോട്ട് ആദിപുരുഷ് എന്ന പേരിൽ പ്രതിഷേധ സമരവും നടത്തി.
Also Read: പ്രചോദിപ്പിക്കുന്ന പ്രോജക്ടുകള്‍ മാത്രമേ ഞാൻ ചെയ്യാറുള്ളൂ: സ്നേഹ
‘ഹിന്ദു ദൈവങ്ങളെ വളരെ മോശമായ തരത്തിൽ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റിയും പണവും സമ്പാദിക്കാനുള്ള ശ്രമത്തിൽ ചില നിർമ്മാതാക്കൾ നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ പ്രദർശനം അനുവദിക്കില്ല’, റാം കദം പറഞ്ഞു.
ആദിപുരുഷിന്റെ ട്രെയിലർ റിലീസ് ചെയ്തതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വിമർശനവും ബോയ്കോട്ട് കാംപെയ്നും ശക്തമാണ്.
Post Your Comments