![](/movie/wp-content/uploads/2022/09/ponniyin-selvan-1662514282.jpg)
വൻ താരനിരയെ അണിനിരത്തി മണിരത്നം അണിയിച്ചൊരുക്കിയ ‘പൊന്നിയിൻ സെൽവൻ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. റിലീസിനെത്തി ആറ് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 318 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 130 കോടിയാണ് സിനിമയുടെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രമായിരിക്കുകയാണ് ‘പൊന്നിയിൻ സെൽവൻ’. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തിൽ നിന്ന് ആദ്യ ദിനത്തിൽ 3.70 കോടിയും രണ്ടാം ദിനത്തിൽ മൂന്ന് കോടിയിലധികവും കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമ പറയുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം ഈ സിനിമ അണിയിച്ചൊരുക്കിയത്.
Also Read: രാമായണത്തെ വളച്ചൊടിച്ചു, ‘ആദിപുരുഷ്’ നിരോധിക്കണം: പ്രദര്‍ശനം അനുവദിക്കില്ലെന്ന് ബി ജെ പി എം എല്‍ എ
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് സിനിമയിൽ അണിനിരക്കുന്നത്.
Post Your Comments