ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഇദ്ദേഹം. നടി മഞ്ജു വാര്യരുമായുള്ള പ്രശ്നത്തെ തുടർന്ന് സനല്‍കുമാര്‍ ശശിധരന്‍ പോലീസ് പിടിയിലായിരുന്നു. ഇപ്പോഴിതാ, മഞ്ജു വാര്യരോട് പ്രണയം തുറന്നു പറഞ്ഞുവെന്നത് സത്യം തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍.
പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് കയറ്റം എന്ന സിനിമയ‌്ക്ക് വേണ്ടി അവര്‍ തനിക്ക് ഡേറ്റ് തന്നതെന്നും സനല്‍ കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈന്‍ പരിപാടിയിൽ പറഞ്ഞു.
read also: ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്, എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്: പി സി ജോർജ്
‘കയറ്റം എന്ന സിനിമയുടെ കാരണം മഞ്ജു വാര്യരാണ്. അവരാണ് ആദ്യം എനിക്ക് മെസേജ് അയക്കുന്നത്. സെക്‌സി ദുര്‍ഗയുടെ ലിങ്ക് കൊടുക്കാവോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മെസേജ്. ആദ്യം എനിക്ക് വിശ്വാസമായില്ല. പിന്നീട് അവരത് കണ്ടിട്ട് വളരെ ഇഷ്‌ടപ്പെട്ടെന്ന് പറഞ്ഞു. എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു.
കയറ്റം സിനിമയുടെ സ്ക്രിപ്‌റ്റിനെ കുറിച്ചു പറയുമ്പോള്‍ ഒരുപാട് അപകടങ്ങള്‍ സംഭവിച്ചേക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അതൊന്നും പ്രശ്‌നമല്ലെന്ന് അവര്‍ പറഞ്ഞു. പല പ്രോജക്‌ടുകളും മാറ്റിവച്ചാണ് ഓഗസ്‌റ്റില്‍ ഷൂട്ട് ചെയ്യാന്‍ മഞ്ജു തയ്യാറായത്. അവര്‍ക്കൊപ്പമുള്ള ഷൂട്ടിംഗ് കണ്‍മുന്നില്‍ നടക്കുന്ന അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.
മഞ്ജു വാര്യരോട് താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നത് ശരിയാണ്. അവര്‍ക്ക് തന്നോട് ആകര്‍ഷണം തോന്നിയിട്ടുള്ളതായി പലതവണ തോന്നിയിട്ടുണ്ടെന്നും, ചില പെരുമാറ്റങ്ങളില്‍ നിന്ന് അത് വ്യക്തമായിരുന്നുവെന്നും ‘-സനല്‍ പറഞ്ഞു.
Post Your Comments