
ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മുൻ ഭാര്യയുമായ ആഞ്ജലീന ജോളി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കിടയിലാണ് വിമാനത്തില്‍വച്ച് തന്നെയും മക്കളേയും ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തൽ ആഞ്ജലീന നടത്തിയത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി.
read also: ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ: മമ്മൂട്ടി
2016ല്‍ നടത്തിയ യാത്രയില്‍ സ്വകാര്യ വിമാനത്തില്‍വച്ചാണ് തന്നെയും രണ്ടു മക്കളെയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചതെന്ന് ആഞ്ജലീന പറഞ്ഞു. തന്നെ തലയിലും മുതുകിലും പിടിച്ച് ശുചിമുറിയുടെ ചുവരിലേക്ക് തള്ളി. തടയാനെത്തിയ കുട്ടികളെയും കുട്ടികളുടെ മുഖത്തടിച്ചു, ശ്വാസം മുട്ടിച്ചു മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയില്‍ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചു. അന്ന രാത്രി ഒരു ബ്ലാങ്കറ്റിനുള്ളില്‍ തങ്ങള്‍ ഒതുങ്ങിക്കൂടുകയായിരുന്നു എന്നാണ് താരം ആരോപിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡ് പിറ്റിനെതിരെ കുറ്റം ചുമത്തിയില്ലെന്നും ഇവർ കൂട്ടിച്ചേര്‍ത്തു.
വിചാരിക്കുന്നത് കിട്ടാത്തതുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തില്‍ ഇല്ലാക്കഥ ചേര്‍ത്തു പറയുകയാണ് നടിയെന്നാണ് ബ്രാഡ് പിറ്റുമായി ബന്ധമുള്ളവര്‍ പറയുന്നത്.
Post Your Comments