ബിഗ്ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായ ദിയ സന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഒരു പോസ്റ്റിനു മതത്തെ പറ്റി ഒരാൾ പറഞ്ഞ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ സന.
read also: ‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്
‘നിരീശ്വര വാദി അല്ല എന്ന് തോന്നുന്നു. അത് ആവാതെ ഇരുന്നാല്‍ മതി. ദൈവത്തെ എപ്പോഴും ഓര്‍ക്കണം.. നാം പഠിച്ച വഴിയും വളര്‍ന്ന സമൂഹവും വളര്‍ത്തിയ കുടുംബക്കരെയും തലമുറകള്‍ ആയി ജീവിച്ചു തുടര്‍ന്ന് വന്ന വിശ്വാസവും ആചാരങ്ങളും നാം ഒരിക്കലും തള്ളി പറയാനോ അതിനെ ധിക്കരിക്കാനോ നാം പേര് കൊണ്ട് ജീവിച്ചു പോവുന്ന മതം . ആ മതത്തെയോ മതവും ആയി ബന്ധുപ്പെട്ടു പൂര്‍വികരും പ്രവാചകരും പഠിപ്പിച്ച കാര്യങ്ങള്‍ തള്ളി പറയാനോ പോവരുത് എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി നിങ്ങളുടെ പല ഇന്റര്‍വ്യൂ.. നിങ്ങളെ സഹായിച്ച ഞങ്ങളുടെ നാട്ടുകാരനെ ഒക്കെ നിങ്ങള്‍ ഓര്‍മിക്കുന്നത് കാണാം..അതിലൊക്കെ നിങ്ങളെ അഭിനന്ദിക്കുന്നു.നിങ്ങളുടെ ചില ആശയവും മതപരമായി ജീവിച്ചു പോവുന്ന യുവതി യുവാക്കള്‍ക്ക് നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങളില്‍ അതൃപ്തിയും മതത്തിന്റെ കാര്യത്തില്‍ അവരെ സംശയ നിലയില്‍ ആകുന്നതുമായ നിങ്ങളുടെ പോസ്റ്റുകളും പ്രസ്താവനകളും കാരണം ആവുന്നുണ്ടോ. എന്ന് സംശയിക്കുന്നു’ എന്നായിരുന്നു കമന്റ്.
ഇതിനു ദിയ സന നല്കിയ മറുപടി ഇങ്ങനെ, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്.. നിങ്ങള്‍ പറയുംപോലെ ജീവിക്കാന്‍ സാധിക്കില്ല. ഒരു മുസ്ലിം സ്ത്രീ ആണ് ഞാന്‍ അത് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കും. മുസ്ലിം സ്ത്രീ ഇങ്ങനെ ആകാവൂ എന്ന് നിങ്ങളായിട് തീരുമാനിക്കരുത്. അത് ഞാന്‍ അനുസരിക്കില്ല’.
Post Your Comments