സിനിമകള്‍ ഡീഗ്രേഡ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് നടന്‍ നിവിന്‍ പോളി.ഒരുപാട് പേരുടെ സ്വപ്നവും പ്രയത്‌നവുമാണ് സിനിമയെന്നും അതല്ലാതെ സിനിമയെ കൊല്ലുന്ന തരത്തില്‍ അഭിപ്രായം പറയുന്ന രീതികള്‍ ഒഴിവാക്കണമെന്നും നിവിന്‍ പോളി പറഞ്ഞു. സാറ്റര്‍ഡേ നൈറ്റ്‌സാണ് നിവിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
‘സിനിമ പുറത്തിറങ്ങിയാല്‍ ലക്ഷകണക്കിന് ആളുകളാണ് കാണുന്നത്. അവരോട് സംസാരിക്കരുത് എന്നൊന്നും പറയാന്‍ സാധിക്കില്ല. പക്ഷെ സിനിമയെ മനപൂര്‍വ്വം കൊല്ലുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നുവരുണ്ടെങ്കില്‍ അത് ഒഴിവാക്കാം’.
‘എല്ലാവര്‍ക്കും സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതല്ലാതെ ശ്രമങ്ങള്‍ ഒഴിവാക്കുക. ഒരുപാട് പേരുടെ സ്വപ്നവും പ്രയത്‌നവുമാണല്ലോ ഒരു സിനിമ എന്നത്. അത് മനപൂര്‍വ്വം നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കിയാല്‍ നല്ലതാണ്’ നിവിന്‍ പോളി പറഞ്ഞു.
‘സാറ്റര്‍ഡേ നൈറ്റ്‌സാണ് നിവിന്‍ പോളിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. അജു വര്‍ഗീസ്, സിജു വില്‍സണ്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Post Your Comments