CinemaLatest NewsNEWS

അദ്ദേഹം ഇല്ലാതെ രംഗങ്ങൾ ഷൂട്ട് ചെയ്തു, അതോടെ എല്ലാം കുഴഞ്ഞ് മറഞ്ഞു: സിദ്ദിഖ്

മോഹൻലാൽ-സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റില്‍മാന്‍. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാൽ, സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിനിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലും മോഹൻലാൽ മദ്യപാനിയുടെ വേഷമാണ് ചെയ്തത്. ഇപ്പോഴിതാ ചിത്രം പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ.

‘ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങള്‍ ഐടി പ്രൊഫഷണലുകളാണ്. ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകള്‍ പറയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞത്. നടി ജയഭാരതിയുടെ മകന്‍ കൃഷ് സത്താര്‍ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്’.

‘ആ സിനിമയിലാണ് നടന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി. കൃഷിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഒരു ഫൈറ്റ് രംഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിംഗില്‍ ഇല്ലാത്തൊരു രംഗം പ്രാക്ടീസ് ചെയ്യിപ്പിച്ചു’.

Read Also:- മോസ്കോ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പുല്ല്

‘ബൈക്ക് സ്‌കിഡ് ചെയ്ത് നിര്‍ത്താനായിരുന്നു പറഞ്ഞത്. ഷൂട്ടിംഗ് ആകെ കുഴഞ്ഞു. കൃഷ് ഇല്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്’ സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button