GeneralLatest NewsMollywoodNEWS

അക്രമിയെ ഒരു അടിയേ അടിക്കാന്‍ പറ്റിയുള്ളല്ലോ എന്നാണ് സങ്കടം: അനുമോള്‍

നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല

സാമൂഹിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന നടിയാണ് അനുമോൾ. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കായി എത്തിയ യുവനടിമാര്‍ക്ക് നേരെ കോഴിക്കോട് വെച്ചുണ്ടായ ലൈംഗികാതിക്രമത്തിനോട് പ്രതികരിച്ചിരിക്കുകയാണ് അനുമോള്‍.

ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാന്‍ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവര്‍ക്ക് ഒരടിയൊന്നും പോരാ എന്ന് നടി പറയുന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണ സമൂഹത്തിനുണ്ടെന്നും. അത് മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണെന്നും അനു
മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

read also: ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം: കരയുന്ന ചിത്രവുമായി അഭിരാമി

അനുമോളുടെ വാക്കുകള്‍ ഇങ്ങനെ.

‘നമ്മള്‍ ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് സങ്കടകരമായ കാര്യം തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്, സ്ത്രീകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ വരുന്നുണ്ട്. അത് നമ്മുടെ ജോലിസ്ഥലത്ത് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും സമൂഹം ഇനിയും മാറിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്,’

‘സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ‘അവളുമാരുടെ വേഷം കണ്ടാല്‍ ആര്‍ക്കും കയറി പിടിക്കാന്‍ തോന്നും’ എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നതാണ്. ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാന്‍ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവര്‍ക്ക് ഒരടിയൊന്നും പോരാ,’

‘ഈ പ്രശ്നത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാള്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയില്‍ ആയിപ്പോയി, അടുത്ത ആള്‍ ശക്തമായി പ്രതികരിച്ചു. ഇത് തന്നെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ ഒരു റിഫ്ലെക്‌ഷന്‍ ആണ്. പ്രതികരിക്കാന്‍ കഴിയാതെ തരിച്ചു നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. നമ്മള്‍ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ല,’

‘വസ്ത്രത്തെ കുറ്റം പറയുന്ന ഒരുപാട് പേരെ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. കാലങ്ങളായി ഒരു പുരുഷ മേധാവിത്വ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്ത്രീകള്‍ അടിമകളാണ് അല്ലെങ്കില്‍ പുരുഷന്‍ പറയുന്നതുപോലെ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്നറിയില്ല,’

‘സോഷ്യല്‍ മീഡിയയുടെ സ്വാധീനം കാരണമാണോ അതോ കൊറോണ വന്നുപോയതില്‍ പിന്നെയുള്ള മാനസിക വിഭ്രാന്തി ആണോ എന്നറിയില്ല, ഇന്ന് ആളുകളില്‍ ക്രിമിനല്‍ സ്വഭാവം കൂടി വരുന്നുണ്ട്, കൊലയും വെട്ടും റേപ്പും ഒക്കെ കൂടിവരുന്നത് നിത്യ സംഭവമായിട്ടുണ്ട്. നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല. എന്തുതന്നെയായാലും നമ്മള്‍ ഒരു മോശം കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഇനിയും മോശമാകുമോ എന്നാണ് പേടി.

shortlink

Related Articles

Post Your Comments


Back to top button