CinemaLatest NewsNEWS

ആന്റണി വര്‍ഗീസിന്റെ ‘പൂവന്‍’ ഫസ്റ്റ്‌ലുക്ക് പുറത്ത്

ആന്റണി വര്‍ഗീസ് നായകനാകുന്ന ‘പൂവന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിൽ ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് അവതരിപ്പിക്കുക. ‘സൂപ്പര്‍ ശരണ്യ’യിൽ ക്യാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, വിനീത് വാസുദേവന്‍, അഖില ഭാര്‍ഗവന്‍, സംവിധായകന്‍ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also:- ബോക്സ് ഓഫീസ് വാഴാൻ ചോളന്മാരെത്തുന്നു: ‘പൊന്നിയിൻ സെൽവൻ’ സെപ്റ്റംബർ 30 മുതൽ

സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സജിത്ത് പുരുഷനാണ്. എഡിറ്റിംഗ് – ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം – സാബു മോഹന്‍, കോസ്സ്യും ഡിസൈന്‍ – ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് – സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്.

shortlink

Related Articles

Post Your Comments


Back to top button