ചില ഘട്ടങ്ങളിൽ പ്രതിസന്ധി വരുമ്പോൾ പലതരത്തിൽ ഒപ്പിക്കലുകൾ സിനിമകളിലും സീരിയലുകളിലും നടത്താറുണ്ടെന്ന് കലാസംവിധായകൻ രാധാകൃഷ്ണൻ മംഗലത്ത്. അത്തരത്തിൽ ഒരിക്കൽ ശ്മശാനത്തിൽ പോയി റീത്തുകൾ കൊണ്ട് ഒരു സീൻ പൂർത്തിയാക്കേണ്ടി വന്ന സംഭവമുണ്ടായെന്ന് രാധാകൃഷ്ണൻ പറയുന്നു. ബൈജു ദേവരാജ് സംവിധാനം ചെയ്ത സ്ത്രീജന്മം എന്ന സീരിയലിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.
‘ബൈജു ദേവരാജ് സംവിധാനം ചെയ്ത സ്ത്രീജന്മം എന്ന സീരിയലിൽ നടൻ ശ്രീനാഥ് മരിക്കുന്നൊരു സീനുണ്ട്. സമൂഹത്തിൽ ഉന്നതിയിൽ നിൽക്കുന്ന ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഒരുപാട് റീത്തുകൾ വന്നിട്ടുണ്ടാവും. അതൊക്കെ അടുക്കി വെക്കണം. എന്നാൽ അതിനായി ഫണ്ട് ഇല്ലായിരുന്നു. ഇത്രയും റീത്ത് എവിടെ നിന്ന് കിട്ടുമെന്ന് ബെെജു എന്നോട് ചോദിച്ചു. ശ്മശാനം കിടക്കുകയല്ലേ എന്ന് ഞാനും പറഞ്ഞു’.
‘അതിൽ ശ്രീനാഥിന്റെ ശരീരത്ത് വെച്ച കുറച്ച് റീത്തുകൾ മാത്രമാണ് വാങ്ങിയത്. ബാക്കി ശ്രീനാഥിന്റെ ചുറ്റും വെച്ചതിന് പുറമെ മറ്റ് വാഹനങ്ങളിൽ വച്ച റീത്തുകളെല്ലാം ശ്മശാനത്തിൽ നിന്നും എടുത്തതായിരുന്നു. ഒരു അസിസ്റ്റന്റിനെ ശ്മശാനത്തിലേക്ക് പറഞ്ഞ് വിട്ട് അവിടെ നിൽക്കുന്ന ആൾക്ക് പണം കൊടുത്ത് അവിടുന്ന് കൊണ്ടുവന്ന റീത്തുകളാണ് ഷൂട്ടിന് ഉപയോഗിച്ചത്. ആ സീൻ ഭയങ്കര രസകരമായി ചെയ്യാൻ സാധിച്ചു’.
‘ഇതേ സീനിൽ ആംബുലൻസ് പോകുന്നതിനൊപ്പം പത്തമ്പത് വണ്ടികൾ ഇതിന് പിന്നാലെ പോകുന്നത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പത്ത് ഇരുപത് വണ്ടികളെ അന്ന് അവിടെയുള്ളു. ആംബുലൻസ് മുന്നിൽ പോയിട്ട് പുറകെ വണ്ടികൾ വിടും. ശേഷം അവിടെ ഒരു സർക്കിളിന്റെ അടുത്ത് നിന്ന് ഈ വണ്ടികൾ തിരികെ വരും. അതിൽ ആംബുലൻസ് ഒഴിച്ച് ബാക്കി എല്ലാ വണ്ടികളും രണ്ട് മൂന്ന് വട്ടം കറങ്ങിയിരുന്നു’.
Read Also:- ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു
‘പിന്നീട് കാണുമ്പോൾ വളരെ രസകരമെന്ന് തോന്നുന്ന സീനുകളാണ് ഇതൊക്കെ. ഇത്രയും പരിമിതികളിൽ നിന്ന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റിയല്ലോ എന്നോർക്കുമ്പോൾ സന്തോഷമാണ് തോന്നുന്നത്. അതുപോലെ ഒരു ചിത്രത്തിൽ വലിയ കേക്ക് കൊണ്ട് വന്നിട്ട് അത് മുറിക്കുന്നത് പോലെ കാണിച്ചിരുന്നു. സത്യത്തിൽ അത് വലിയൊരു തെർമോകോൾ മാത്രമായിരുന്നെന്ന് പിന്നീടാണ് മനസിലായത്’ രാധാകൃഷ്ണൻ മംഗലത്ത് പറഞ്ഞു.
Post Your Comments