മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ നിഖില പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമ ഇന്ഡസ്ട്രിയിലെ ലഹരി ഉപയോഗത്തെക്കുറിച്ചാണ് നടി പറയുന്നത്. ലഹരി വസ്തുക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സിനിമയില്‍ ആണെന്നാണ് പറയുന്നതെന്നും എന്നാല്‍ എല്ലാ മേഖലയിലും ഇതിന്റെ ഉപയോഗം ഉണ്ടെന്നുമാണ് നിഖില പറയുന്നത്.
Also Read: ഇരുളും വെളിച്ചവും ഇടകലരുന്ന ദുരൂഹതകൾ: ‘ക്രിസ്റ്റഫർ’ പുതിയ പോസ്റ്റർ എത്തി
നിഖിലയുടെ വാക്കുകൾ:
സിഗരറ്റ് വലിക്കുന്നത് പോലെ തന്നെ ഒരു കാര്യമാണ് ലഹരി ഉപോയോഗവും. എന്റെ ചെറുപ്പത്തില്‍ വെള്ളമടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും എനിക്ക് വലിയ പ്രശ്നമായി തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അത് സോഷ്യല്‍ ഡ്രിങ്കിങ് ആയി, നിങ്ങളുടെ സര്‍ക്കിളില്‍ അത് ചെയ്യുന്നത് കൊണ്ട് തെറ്റില്ല എന്നായി. വൃത്തിയായിട്ട് ചെയ്യാന്‍ അറിയുന്നവര്‍ ചെയ്യുന്നതില്‍ എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ചെയ്യുന്നവര്‍ ഉണ്ടല്ലോ. അത് അവരുടെ വ്യക്തപരമായ ചോയ്സ് ആണ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യതയില്‍ എന്തും ചെയ്യാനുള്ള സ്പേസ് ഇവിടെ ഉണ്ട്.
എന്റെ ചോയ്സ് അത് വേണ്ട എന്നുള്ളതാണ്. ഞാന്‍ ആക്ടീവ് ആയിട്ടുള്ളയാളാണ്. അതില്ലാതെ എനിക്ക് ആക്ടീവ് ആയിരിക്കാം എന്നുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് അത് ഉപയോഗിക്കുന്നത്. അങ്ങനെ ഉപയോഗിക്കുന്നവരുടെ വൈബിനോട് ചേരുന്ന വൈബ് എനിക്ക് അല്ലാതെ തന്നെ ഉണ്ട്. ഇനി ഉപയോഗിച്ചാലെ അത് കിട്ടൂ എന്നുണ്ടെങ്കില്‍ അത് വേണ്ട. അത് ഓവര്‍ വൈബ് ആയിപോകും, താങ്ങാന്‍ പറ്റില്ല. സിനിമ മേഖലയിലാണ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൂടുതലെന്ന് പറയുന്നു. എല്ലാ മേഖലയിലും ഇതിന്റെ ഉപയോഗം ഉണ്ട്.
Post Your Comments