ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. സിനിമ പാരമ്പര്യമില്ലാതെ എത്തി ബോളിവുഡിനെ കീഴടക്കിയ ഷാരൂഖിന്റെ വിജയത്തിന് പിന്നിൽ ശക്തിയായി ഗൗരി ഖാനും ഉണ്ടായിരുന്നു. പലപ്പോഴും പല വേദികളിലും ഷാരൂഖ് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്.
ഇപ്പോളിതാ, കോഫി വിത്ത് കരൺ സീസൺ ഏഴിൽ അതിഥിയായെത്തിയ ഗൗരി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഷാരൂഖ് ഖാന്റെ ഭാര്യയെന്ന പദവി തന്റെ തൊഴിൽ ജീവിതത്തെ മോശമായി ബാധിച്ചു എന്നാണ് ഇന്റീരിയർ ഡിസൈനറായ ഗൗരി പറയുന്നത്. ‘ഒരു പുതിയ പ്രോജക്റ്റ് വരുമ്പോൾ, എന്നെ ഒരു ഇന്റീരിയർ ഡിസൈനറായി മാത്രം പരിഗണിക്കുന്ന ചിലരുണ്ട്. എന്നാൽ അത് അങ്ങനെയല്ലാത്ത സമയങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്നുവെന്നത് ഒരു ഭാരമായി കണക്കാക്കുന്ന ചിലരുണ്ട്. പകുതിയോളം സമയവും അങ്ങനെ ഒരു പേര് എനിക്ക് എതിരായാണ് വരുന്നത്,’ ഗൗരി ഖാൻ പറഞ്ഞു.
Also Read: ‘മൃണാൽ താക്കൂർ ഒരു രാഞ്ജിയാണ്, നിങ്ങളുടെ വാഴ്ച ഇവിടെ ആരംഭിക്കുന്നു’: കങ്കണ
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഗൗരി ഖാൻ അതിഥി ആയി എത്തിയത്. സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂർ, ചുങ്കി പാണ്ഡെയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ ഭാവന പാണ്ഡെ എന്നിവർക്ക് ഒപ്പമാണ് ഗൗരി പരിപാടിയിൽ എത്തിയത്.
Post Your Comments