ജനപ്രിയ ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ജിമ്മിൽ കുഴഞ്ഞു വീണതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തതിനെ തുടർന്ന് കഴിഞ്ഞ നാൽപ്പത് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിനു ശേഷം സ്ഥിതി ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് സഹോദരൻ കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
2005 പുറത്തിറങ്ങിയ ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് രാജു ശ്രീവാസ്തവ സ്റ്റാൻഡ് അപ് കോമഡി രംഗത്ത് സജീവമാകുന്നത്. കോമഡി സർക്കസ്, ദ് കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി ഹാസ്യ പരിപാടികളിൽ അദ്ദേഹം തിളങ്ങി. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ചെയ്തു.
Also Read: ‘ആർആർആറി’ന് ഓസ്കർ സാധ്യതയുണ്ടെന്ന് പറയുന്നത് അത്ഭുതപ്പെടുന്നുത്തുന്നു: ഡോ. ബിജു
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് 2010 ൽ ഒരു ടെലിവിഷൻ പരിപാടിയിൽ തമാശ പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് പാകിസ്താനിൽ നിന്ന് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ കാൻപുരിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യമായ പിന്തുണയില്ലെന്നു പറഞ്ഞ് അദ്ദേഹം പിന്മാറി. അതേവർഷം തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നു.
Post Your Comments